img20251005
സി.പി.ഐ ജാഥയുടെ സമാപനം ജില്ല കമ്മിറ്റി അംഗം ടി.എം പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സി.പി.ഐ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മുക്കം ലോക്കൽ കമ്മിറ്റി മുക്കം നഗരസഭയിൽ കാൽനട പ്രചാരണ ജാഥ നടത്തി. തോട്ടത്തിൻ കടവിൽ ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ചൂലൂർ നാരായണൻ ഉദ്ഘാടനം ചെയ്തു. കല്ലുരുട്ടി, നെല്ലിക്കപൊയിൽ, മുത്തേരി, വട്ടോളിപറമ്പ്, മുത്താലം, മണാശ്ശേരി, മാമ്പറ്റ, അഗസ്ത്യൻമുഴി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മുക്കത്ത് നടന്ന സമാപനം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം ടി.എം പൗലോസ് ഉദ്ഘാടനം ചെയ്തു. കെ.സാനു അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ സി.എ.പുഷ്പരാജൻ, ചന്ദ്രൻ പുൽപറമ്പിൽ, കെ.മോഹനൻ , കെ.ഷാജികുമാർ, പി.കെ.കണ്ണൻ, അസീസ് കുന്നത്ത്, എം.കെ.ഉണ്ണി കോയ, കെ.എം അബ്ദുറഹിമാൻ, പി.സൗദാമിനി എന്നിവർ പ്രസംഗിച്ചു. മുക്കം ബാലകൃഷ്ണൻ സ്വാഗതവും പി.കെ.രതീഷ് നന്ദിയും പറഞ്ഞു.