1
പി. കെ മാമുക്കോയ

കരിക്കാംകുളം: കോഴിക്കോട് കോർപ്പറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുക്കോയ (78) നിര്യാതനായി. ഭാര്യ: സക്കീന. പിതാവ്: പരേതനായ കലന്തൻ ഹാജി. മാതാവ് :പരേതയായ ഇമ്പിച്ചയിഷാബി. മക്കൾ: അൻവർ ഷാ (കോൺഗ്രസ്‌ ചേവായൂർ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി) , ഷിനോജ് (കോൺഗ്രസ് കാരപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി), ഷിജില ( ദമാം ഒ.ഐ.സി.സി റീജിയണൽ സെക്രട്ടറി). മരുമക്കൾ: ഹമീദ് മരക്കാശ്ശേരി (ദമാം ഒ.ഐ.സി.സി മലപ്പുറം സെക്രട്ടറി ), ഷബില ഫറോക്ക് (മഹിളാ കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി ), ഹൈറുന്നിസ (വയനാട് ) സഹോദരങ്ങൾ: നാസർ,​ പരേതനായ ഹമീദ് . ഖബറടക്കം ഇന്ന് രാവിലെ 9.00ന് കാരപ്പറമ്പ് ജുമാസ്ജിദിൽ.