ഫറോക്ക്: സി.എം.പി ഫറോക്ക് ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേരിയറ്റംഗം അഷറഫ് മണക്കടവ്, ജില്ലാ സെക്രട്ടറി പി ബാലഗംഗാധരൻ, സംസ്ഥാന സമിതി അംഗങ്ങളായ എൻ.പി അബ്ദുൽ ഹമീദ്, പി .പി ഫൗസിയ, പി ബൈജു, കെ ഉഷ, കേരള മഹിള ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സുനിത പാലാട്ട്, ഫറോക്ക് അഗ്രികൾച്ചറിസ്റ്റ് ആൻഡ് ലേബർ വെൽഫയർ സഹകരണ സംഘം പ്രസിഡന്റ് എം രാജൻ, സുധീഷ് ഫറോക്ക്, രമേശൻ കടവത്ത്, ബിജു തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. സുബ്രഹ്മണ്യൻ കുഴിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സി.പി മുരളീധരൻ സ്വാഗതം പറഞ്ഞു. പി ബൈജുവിനെ ഏരിയ സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു.