കൽപ്പറ്റ: വിനോദസഞ്ചാരത്തിന് എത്തിയ എട്ടുവയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു. ബാണാസുര സാഗർ ഡാം എൻട്രി പോയിന്റിന് സമീപം വെച്ചാണ് പാമ്പിന്റെ കടിയേറ്റത്. മലപ്പുറം കൊണ്ടോട്ടി മഞ്ഞളാംകുന്ന് ആദിശ്രീ (8) ന് ആണ് പാമ്പിന്റെ കടിയേറ്റത്. ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി വയനാട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കുട്ടി സുഖം പ്രാപിച്ചു വരുന്നു. വിഷ രഹിത കാട്ടുപാമ്പ് ആണ് കുട്ടിയെ കടിച്ചത് എന്നാണ് നിഗമനം.