img
ഓർക്കാട്ടേരി പോസ്റ്റാപ്പീസിന് മുന്നിൽ റോഡിലെ വളവിൽ പാതിമുറിച്ച നിലയിൽ മരക്കുറ്റി

വടകര: ഓർക്കാട്ടേരി പോസ്റ്റോഫീസിന് സമീപത്തെ തണൽമരം മുറിച്ചുമാറ്റിയിട്ടും വിട്ടൊഴിയാതെ പരാതികൾ. റോഡിലെ വൻമര കൊമ്പുകൾ ഭീഷണിയായിട്ട് വർഷങ്ങളായി. കഴിഞ്ഞ നവകേരള സദസിൽ മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഒടുവിൽ മരത്തിൻ്റെ ചില്ലകൾ മുറിച്ചുമാറ്റാമെന്ന തീരുമാനമായി. മുറിക്കുന്നതിൽ എതിർപ്പുള്ളവർ മരം വാട്ടർ അതോറിറ്റിയുടെ സ്ഥലത്താണെന്ന വാദവും ഉന്നയിച്ചിരുന്നു. ഒടുവിൽ പി.ഡബ്ല്യു.ഡി വിഭാഗം മരത്തിൻ്റെ ചില്ലകൾ മുറിക്കാൻ നല്കിയ അനുമതിയിൽ മരം മുറിച്ചു മാറ്റുകയായിരുന്നു. ആഴ്ചകളായി റോഡിൽ സ്ഥലം മുടക്കിയായിട്ടുള്ള മരത്തിൻ്റെ തടി ഭാഗം മുറിച്ചുമാറ്റാനുള്ള ശ്രമവും ചിലരുടെ എതിർപ്പിനെ തുടർന്ന് നിലച്ചിരിക്കയാണ്. ഇതിൽ പഞ്ചായത്തിന് പങ്കില്ലെങ്കിലും ചിലർ സോഷ്യൽ മീഡിയകളിൽ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ഏറാമല പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി മിനിക പറഞ്ഞു.