രാമനാട്ടുകര: ഫാറൂഖ് ടെയ്നിംഗ് കോളേജിൻ്റെ നേതൃത്വത്തിൽ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ സഹകരണത്തോടെ
സ്കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗത്തിലെ 50 വിദ്യാർത്ഥികൾക്കായി 'റേഡിയോ ടോക്ക്' റേഡിയോ ജോക്കി പരിശീലനം സംഘടിപ്പിച്ചു. ഫാറൂഖ് ട്രെയ്‌നിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ഗുരുവാണി, ഗുരുദർശൻ റേഡിയോ യൂട്യൂബ് ചാനൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പ്രിൻസിപ്പൽ ഡോ.ടി.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു.
അഷറഫലി പാണാലി, ഫസലുൽ ആബിദ്, ഫസീൽ അഹമ്മദ്, കെ.സി മുഹമ്മദ് സയീദ്, മരിയം ഷഹീദ, നൂഹ, എം. ഷാദിൽ, ബി. അദ്രിത പ്രസംഗിച്ചു. ഗോപിക സുരേന്ദ്രൻ, കെ.എസ് അഭിരാമി പരിശീലനം നൽകി. അസ്മിന എൻ.പി, ഫാത്തിമത്ത് സക്കിയ നേതൃത്വം നൽകി.