കൊടിയത്തൂർ: മുക്കം ഉപജില്ലശാസ്ത്രമേള ഇന്ന് സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ നടക്കും. എണ്ണൂറോളം പ്രതിഭകൾ മാറ്റുരയ്ക്കും. മേളയുടെ വിളബംര ജാഥ സ്കൗട്ട് ആൻഡ് ഗൈഡ് കേഡറ്റുകളുടെ ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്നു. ജനറൽ കൺവീനർ പി.പി.മമ്മദ്കുട്ടി, പി.ടി.എ പ്രസിഡൻറ് അഹമ്മദ് നസീം, എം.പി.ടി.എ ചെയർപേഴ്സൺ ഷബീബ, സി.ടി. കുഞ്ഞോയി, പി. സി. മുജീബ് റഹിമാൻ, ജോമിൻ മാത്യു, സി.പി. മുഫീദ, കെ. അബ്ദുൽ ഹക്കീം, സി.കെ അബ്ദുള്ള, സി.കെ.അഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു. സ്കൗട്ട്, ഗൈഡ്, കബ്, ബുൾബുൾ, ജെ.ആർ.സി കേഡറ്റുകൾ, രക്ഷകർതാക്കൾ, അദ്ധ്യാപകർ, നാട്ടുകാർ എന്നിവർ ജാഥയിൽ പങ്കാളികളായി.