കോഴിക്കോട്: ബോധവത്കരണം തകൃതിയായി നടക്കുമ്പോഴും ലഹരി മരുന്നുമായി പിടിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് 1629 പേരാണ് മയക്കുമരുന്നുമരുന്ന് കേസുകളിൽ എക്സൈസിന്റെ പിടിയിലായത്. 405 പേരെ ശിക്ഷിച്ചു. ഈ വർഷം ഒക്ടോബർ വരെ മാത്രം പിടികൂടിയ 312 പേരിൽ 49 പേർക്ക് ശിക്ഷ ലഭിച്ചു. 18 വയസിൽ താഴെയുള്ളവരാണ് കൂടുതലും. ജില്ലയിൽ ഈ വർഷം മൂന്ന് കേസുകളാണ് എക്സെെസ് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മദ്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ (അബ്കാരി) ഉൾപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടിയിട്ടുണ്ട്. മുതിർന്നവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനെക്കാൾ ജാഗ്രത കുട്ടികളുടെ കാര്യത്തിൽ വേണമെന്നതിനാൽ ഭൂരിഭാഗം കേസുകളിലും ഉദ്യോഗസ്ഥർ കുട്ടികളെ ഉപദേശിച്ചു വീട്ടിലെത്തിക്കുകയാണ് പതിവ്. കേസെടുത്താലും ജുവനൈൽ ആനുകൂല്യങ്ങളും ഇക്കൂട്ടർക്ക് ലഭിക്കും. ചിലരെ കൗണ്‍സലിംഗ് നല്‍കി തിരുത്താനും ശ്രമിക്കും. സമപ്രായക്കാരുടെ സ്വാധീനം, കൗതുകം, മറ്റുള്ളവരെന്ത് പറയും തുടങ്ങിയ കാരണങ്ങളാണ് 99 ശതമാനം കുട്ടികളും ലഹരി ഉപയോഗിച്ചു തുടങ്ങാൻ കാരണമെന്ന് എക്സെെസ് പറയുന്നത്.
വർഷം വിദ്യാർത്ഥികൾ പ്രതിയായ കേസുകൾ ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണം
2016............20...............13
2017............42................21
2018............100..............68
2019............74................42
2020............79................58
2021............80................38
2022............332..............61
2023............531..............52
2024............371..............52
കേസുകളും കുറവില്ല
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പകുതിയായപ്പോഴേക്കും കേസുകളുടെ എണ്ണത്തിലും പിടികൂടിയ മയക്കുമരുന്നിന്റെ അളവിലും വലിയ വർദ്ധനവാണുള്ളത്. കഴിഞ്ഞ വർഷം 320 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം 535 കേസുകൾ രജിസ്റ്റർ ചെയ്തു. 538 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 1124.414 ഗ്രാം (ഒന്നര കിലോയോളം ) മയക്കുമരുന്ന് പിടികൂടിയെന്നാണ് എക്‌സൈസിന്റെ കണക്ക്. എം.ഡി.എം.എ, മെത്താംഫെറ്റാമൈൻ, എൽ.എസ്.ഡി, കൊക്കെയ്ൻ തുടങ്ങിയവയാണ് കൂടുതലും പിടികൂടുന്നത്. ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും വർദ്ധിക്കുകയാണ്.
ജില്ലയിൽ കേസുകൾ (ഒക്ടോ. വരെ)
അബ്കാരി - 1312
മയക്കുമരുന്ന് - 535
പിടിച്ചെടുത്തത്
കഞ്ചാവ് - 153 കിലോ
എം.ഡി.എം.എ - 70.149 ഗ്രാം
കഞ്ചാവ് ചെടി - 21
കഞ്ചാവ് ചോക്ലേറ്റ് - 443 ഗ്രാം
ഹെറോയിൻ - 35.95 ഗ്രാം