kunnamangalamnews
കുന്ദമംഗലം വരിയട്ട്യാക്കിൽ ഡി.വൈ.എഫ്ഐ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: മുക്കം റോഡ് വരിയട്ട്യാക്ക് സംസ്ഥാനപാതയിൽ ഡി.വൈ.എഫ്.ഐ നിർമ്മിച്ച ഷിബു, ഗോപകുമാർ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി പി ഷിനിൽ അദ്ധ്യക്ഷത വഹിച്ചു. മനോജ് കോട്ടപ്പുറായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വി അനിൽകുമാർ, എം.എം സുധീഷ് കുമാർ, പി മിദിലാജ്, ടി.എം നിധിൻനാഥ്, അതുൽ ദാസ്, കെ.ടി.ജിതേഷ്, പി.സന്തോഷ്, അശ്വിൻ എന്നിവർ പ്രസംഗിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചുമർചിത്രം നിർമ്മിച്ച നിധീഷ് ബൈജുവിന് ചടങ്ങിൽ ഉപഹാരം നൽകി. സി.എം ബൈജു സ്വാഗതവും ലിജിൻ വി.പി നന്ദിയും പറഞ്ഞു.