ചാത്തമംഗലം: മഹാത്മാഗാന്ധി ആദ്യ കേരളസന്ദർശനം ശതാബ്‌ദി വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാത്തമംഗലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജി അനുസ്മരണം, ഖാദി വസ്ത്ര വിതരണം, വർഗീയ വിരുദ്ധ പ്രതിജ്ഞ എന്നീ പരിപാടി കളോടെ സ്മൃതി സംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അനുസ്മരണ പ്രഭാഷണം നടത്തി. രവീന്ദ്രൻ അതൃകുഴി അദ്ധ്യക്ഷത വഹിച്ചു. എം.കെ. അജീഷ്, എം.കെ. അനീഷ്, വി. പ്രഭാകരൻ, യു. വേലായുധൻ, ദേവൻ നെടുങ്ങാട്ടുമ്മൽ, രജിത കൂഴക്കോട്, അരവിന്ദൻ ആണിയം വീട്ടിൽ, നാരായണൻ കാക്ക പറമ്പിൽ പ്രസംഗിച്ചു.