കുറ്റ്യാടി: പാലസ്തീനിലെ ഗസയില്‍ പീഡനമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇസ്രായേല്‍ ക്രൂരത ചോദ്യം ചെയ്തും എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല കമ്മിറ്റി ടൗണില്‍ പ്രതിഷേധറാലി നടത്തി. രാത്രി ഏഴിന് കുറ്റ്യാടി മുസ്ലിം യതീംഖാന ഓഫിസ് പരിസരത്തു നിന്നാരംഭിച്ച റാലി ടൗണ്‍ ജങ്ഷന്‍ വലയം ചെയ്ത് പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സമാപന സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ടി.വി.സി അബ്ദുസ്സമദ് ഫൈസി അദ്ധ്യക്ഷനായി. അലി തങ്ങള്‍ പാലേരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സത്താര്‍ പന്തല്ലൂര്‍, അജ്മല്‍ അശ്അരി, ശ്രീജേഷ് ഊരത്ത്, വി.പി മൊയ്തു തുടങ്ങിയവർ നേതൃത്വം നല്‍കി.