വടകര: പുതിയ ബസ് സ്റ്റാന്റിൽ നിന്ന് നാഷണൽ ഹൈവേ വഴി വടകര ഗവ. ഹോസ്പിറ്റൽ കാഷ്വാലിറ്റിയിൽ എത്തി ചേരാനുള്ള ഇടവഴി ടെൻ ബ്രദേഴ്സ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. 9-ാo വാർഡിലെ അങ്കണവാടി പരിസരവും ശുചീകരിച്ച് പൂന്തോട്ടം ഒരുക്കി. ശുചീകരണ യജ്ഞം ശിശുരോഗ വിദഗ്ധൻ ഡോ. എം.വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ ഭാരവാഹികളായ പ്രകാശൻ എ.കെ, മനോജ് പി.കെ, സുധീർ ചന്ദ്രൻ, പ്രവീൺ കുമാർ, രാജേഷ് കെ, സുരേഷ് കുമാർ, മധു, ജിതേഷ്, റിജേഷ്, ജനാർദ്ദനൻ, വൈശാഖ്, നിധിഷ്, ജയൻ, രഞ്ജിത്ത്, സിബിൻ, ഷാജി എ.കെ എന്നിവർ നേതൃത്വം നൽകി.