news
ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുറ്റ്യാടിയിൽ നടന്ന ബഹുജന റാലി

കുറ്റ്യാടി: കുറ്റ്യാടി മേഖല മുസ്ലിം മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗസ ബഹുജന പ്രതിഷേധ റാലി നടത്തി. കടേക്കച്ചാലിൽ നിന്ന് ആരംഭിച്ച റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലിയിൽ പങ്കെടുത്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ ഉദ്ഘാടനം ചെയ്തു. കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ വി.പി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.എം.ലുഖ്‌മാൻ സ്വാഗതം പറഞ്ഞു. വി.പി കുഞ്ഞബ്ദുള്ള, സി .വി മൊയ്തു, ടി .പി അലി, ശ്രീജേഷ് ഊരത്ത്, പി.കെ.സുരേഷ്, മൂസ കോത്തമ്പ്ര, കെ.കെ മനാഫ്, പി.കെ അശ്റഫ് ,വി .ടി സലിം എന്നിവർ പ്രസംഗിച്ചു.