photo
ബി.ജെ.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: നിരീശ്വര വാദികളെ ക്ഷേത്ര ഭരണത്തിൽ നിന്ന് പുറത്താക്കണമെന്നും മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണക്കൊള്ളയക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ബി.ജെ.പി റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് ആവശ്യപ്പെട്ടു. ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡും ക്ഷേത്ര ഭരണ സമിതിയും നടത്തിയ സ്വർണക്കൊള്ളയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഷൈനി ജോഷി അദ്ധ്യക്ഷയായി. സംസ്ഥാന സമിതി അംഗം വി.വി രാജൻ, മേഖല വൈസ് പ്രസിഡന്റ് എം.സി ശശീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് സി.പി സതീഷ്, സെക്രട്ടറിമാരായ ലിബിൻ ബാലുശ്ശേരി, റീന ഉണ്ണികുളം, രാജേന്ദ്രൻ കുളങ്ങര, കമ്മിറ്റി അംഗങ്ങളായ ടി. സദാനന്ദൻ, ഇ പ്രകാശൻ, ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി മാരായ പ്രജീഷ് കിനാലൂർ, പ്രമോദ് ശിവപുരം, ജില്ലാ മോർച്ച ഭാരവാഹികളായ സി. മോഹനൻ, വി.വി ശ്രീഹരി എന്നിവർ പ്രസംഗിച്ചു. ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി.