ബാലുശ്ശേരി: സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന പാറക്കണ്ടി ബാലകൃഷ്ണൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പനങ്ങാട് മണ്ഡലം കോൺഗസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേശൻ കെ.സി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ.ബാലകൃഷ്ണൻ കിടാവ്, കെ.എം ഉമ്മർ, ജില്ല ട്രഷറർ അഡ്വ .പി.രാജേഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് വി.ബി. വിജീഷ്, കെ.കെ.പരീദ് ,കരിപ്പാല ബാബു , വി.കെ. മോഹനൻ, സി.കെ. മൊയ്തീൻ കോയ, പി.കെ.രംഗീഷ്കുമാർ, ഷൈബാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.