സുൽത്താൻ ബത്തേരി: കേരള സ്റ്റേറ്റ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 11 മുതൽ 14 വരെ സുൽത്താൻ ബത്തേരിയിൽ നടക്കും. അണ്ടർ 15, 17 ആൺ-പെൺ വിഭാഗങ്ങളിലായാണ് മത്സരം. ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ബത്തേരിയിലെ ബ്രിഗേട് ക്ലബ്, വയനാട് ക്ലബ് ഇൻഡോർ കോർട്ടുകളിലാണ് നടക്കുക. 14 ജില്ലകളിൽ നിന്നുമുള്ള മുന്നൂറോളം പേർ പത്ത് കാറ്റഗറികളിലായി പങ്കെടുക്കും. 350 മത്സരങ്ങളാണ് ഉണ്ടാവുക. ഒരു ദിവസം 120 മത്സരങ്ങൾ നടക്കും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് വയനാട് ക്ലബിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരള ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ചിത്രഷ് നായർ, വയനാട് സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ടോംജോസഫ്, ഭാരവാഹികളായ ബിജു പി.വർഗീസ്, യു.എ.അബ്ദുൾഖാദർ എന്നിവർ പങ്കെടുത്തു.