കുന്ദമംഗലം: അകാലത്തിൽ അന്തരിച്ച ഫുട്ബോൾ കളിക്കാരൻ ചന്ദ്രൻ ചെത്തുകടവിന്റെ സ്മരണയോടെ സംഘടിപ്പിച്ച കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. 177 പോയിന്റുകൾ നേടി സരിലയ കുരിക്കത്തൂർ ഓവറോൾ ചാമ്പ്യന്മാരായി. നവയുഗ ചാത്തങ്കാവ് രണ്ടാം സ്ഥാനവും (126) കനൽ മുറിയനാൽ മൂന്നാം സ്ഥാനവും (81) കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമ'പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ എം എം സുധീഷ് കുമാർ സ്വാഗതം പറഞ്ഞു. യുസി പ്രീതി, ശബ്നറഷീദ്, നജീബ് പാലക്കൽ, കെ.സുരേഷ് ബാബു,കെ കെ.സി നൗഷാദ്, സി.എം ബൈജു, ധർമ്മരത്നൻ എന്നിവർ പ്രസംഗിച്ചു.