img
വെള്ളികുളങ്ങര എ.കെ ദാമോദരൻ ചരമവാർഷികാചരണം കവി സോമൻ കടലൂർഉദ്ഘാടനം ചെയ്യുന്നു

വടകര: വെളളികുളങ്ങരയിൽ പ്രവർത്തിച്ചു വരുന്ന മികച്ച ക്ഷീര കർഷക സഹകരണ സംഘമായ മലബാർ മിൽക്ക് സൊസൈറ്റിയുടെ ഇന്നത്തെ വളർച്ചക്ക് നേതൃപരമായ പങ്കു വഹിച്ച എ.കെ. ദാമോദരൻ മാസ്റ്റരുടെ 25-ാം ചരമ വാർഷിക ദിനാചരണം സാഹിത്യകാരൻ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ദാമോദരൻ മാസ്റ്റർ സ്മാരക വായന ശാലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ് അനുസ്മരണ പ്രഭാഷണം നടത്തി. കിഴക്കയിൽ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. സുരേന്ദ്രൻ, സി.സി. രാജൻ, എ. റീന പ്രസംഗിച്ചു.

സബർമതി തിയറ്റർ വില്ലേജ് അവതരിപ്പിച്ച നാടകം 'ഒരു കോയിക്കോടൻ ഹൽവ' അരങ്ങേറി.