malabargold
മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം ന്യൂസിലാൻഡ് എമർജൻസി മാനേജ്‌മെന്റ് മന്ത്രി മാർക്ക് മിച്ചൽ ഉദ്ഘാടനം ചെയ്യുന്നു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ്, തുടങ്ങിയവർ സമീപം

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ന്യൂസിലാൻഡിൽ ഷോറൂം ആരംഭിച്ചു. ഓക്ക്ലാൻഡിലെ ബോട്ടണി ടൗൺ സെന്ററിൽ ആദ്യ ഷോറൂമിന്റെ ഉദ്ഘാടനം ന്യൂസിലാൻഡ് എമർജൻസി മാനേജ്‌മെന്റ് മന്ത്രി മാർക്ക് മിച്ചൽ നിർവഹിച്ചു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ്, സീനിയർ ഡയറക്ടർ സി. മായിൻകുട്ടി, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എ.കെ നിഷാദ് , കെ.പി വീരാൻകുട്ടി, മാനുഫാക്ച്വറിംഗ് ഹെഡ് എ കെ ഫൈസൽ, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി അമീർ, ചീഫ് ഡിജിറ്റൽ ഓഫീസർ ഷാജി കക്കോടി തുടങ്ങിയവർ പങ്കെടുത്തു.

പതിനാലാമത്തെ രാജ്യത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ ബ്രാൻഡിന്റെ ആഗോള സാന്നിദ്ധ്യം ശക്തമാകുന്നുവെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. പുതിയ ഷോറൂം അഭിമാനകരമായ നേട്ടമാണെന്ന് മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി അബ്ദുൾ സലാം പറഞ്ഞു.