2
പടം: നാദാപുരം ഉപജില്ലാ കലോത്സവത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം വി. വി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: നാദാപുരം ഉപജില്ലാ കലോത്സവം നവംബർ 11 മുതൽ 14 വരെ ടി.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബംഗ്ലത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ

സി.കെ. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. വി.വി മുഹമ്മദലി (ചെയർമാൻ) സി.കെ. അബ്ദുൽ ഗഫൂർ (ജനറൽ കൺവീനർ) ഇ.സക്കീന ടീച്ചർ (കൺവീനർ) ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.എച്ച്. സനൂപ് (ട്രഷറർ) ഭാരവാഹികളായി 501 അംഗ സംഘത്തിന് രൂപം നൽകി.