kkk
കുടിവെള്ള പദ്ധതി ഉദ്ഘാടനം

കായക്കൊടി: ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയ നെല്ലിലായ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. തൊണ്ണൂറോളം കുടുംബങ്ങൾക്ക് ആശ്വാസമാവുന്നതാണ് നെല്ലിലായ് കുടിവെള്ള പദ്ധതി. ചടങ്ങിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി ഷിജിൽ, ജില്ലാ പഞ്ചായത്ത് അംഗം സി.എം യശോദ, ക്ഷേമകാര്യം ചെയർപേഴ്‌സൺ സരിത മുരളി, വാർഡ് മെമ്പർ ജലജ, കായക്കൊടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ്റ് എൻജിേനിയർ എ പ്രിയദർശൻ പങ്കെടുത്തു.