expo
സൈക്കിൾ റാലി ലെൻസ്ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ .ഇ മുഹമ്മദ് ഫസൽ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു.

കോഴിക്കോട്: കാലിക്കറ്റ് ട്രേഡ് സെന്ററിൽ 18 മുതൽ 20 വരെ നടക്കുന്ന ലെൻസ്‌ഫെഡ് ഗ്ലോബൽ ബിൽഡ് എക്സ്‌പോയുടെ പ്രചരണാർത്ഥം സൈക്കിൾ റാലി സംഘടിപ്പിച്ചു. എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. മുഹമ്മദ് ഫസൽ ഫ്ളാഗ് ഒഫ് ചെയ്തു. കോർപ്പറേഷന്റെ മുമ്പിൽ നിന്ന് ആരംഭിച്ച റാലി എസ്.എം. സ്ട്രീറ്റിൽ സമാപിച്ചു. ലെൻസ്‌ഫെഡ് ജില്ല കമ്മിറ്റിയും കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബും ചേർന്നാണ് റാലി സംഘടിപ്പിച്ചത്. കെ .സലീം, പി.മമ്മദ് കോയ, പി.സി അബ്ദുൾ റഷീദ്, ആർ ജയകുമാർ , അരുൺ എസ് മേനോൻ എന്നിവർ പ്രസംഗിച്ചു.