കുറ്റ്യാടി: മുതിർന്ന സി.പി.എം നേതാവും, സി.പി.എം മുൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും, സാമൂഹ്യ, സാംസ്കാരിക സഹകരണ മേഖലയിലെ നിറസാന്നിദ്ധ്യവുമായിരുന്ന തൊട്ടിൽപാലത്തെ കുനിയിൽ കെ.കൃഷ്ണൻ (74) നിര്യാതനായി. അവിവാഹിതനാണ്. പരേതരായ കണ്ണന്റെയും മന്നിയമ്മയുടേയും മകനാണ്. സഹോദരങ്ങൾ: ജാനു, പരേതരായ കുഞ്ഞിരാമൻ, കല്യാണി. സംസ്കാരം ഇന്നലെ വൈകീട്ട് 4.30ന് തൊട്ടിൽ പാലം മൂന്നാം കൈയ്യിലെ കുനിയിൽ വീട്ടുവളപ്പിൻ നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തിൽ നടത്തി.