കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല വിദ്യാരംഗം സർഗോത്സവം സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു. മാക്കൂട്ടം എ.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങ് ചലച്ചിത്ര അക്കാഡമി-റീജിയണൽ കോഡിനേറ്റർ നവീന വിജയൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഷബ്ന റഷീദ്, യു.സി ബുഷ്റ, ഇ. അബ്ദുൽ ജലീൽ, കെ.ബഷീർ, എ.കെ ഷൗക്കത്ത്, എം. നസീറ, വി.പി രശ്മി, കെ.സജിത എന്നിവർ പ്രസംഗിച്ചു. സുനിൽ തിരുവങ്ങൂർ, ഉമശ്രീ കിഴക്കും പാട്ട്, ബിജു ചുലൂർ, ലിസി ഉണ്ണി, പ്രേമൻ ചേളന്നൂർ, സുരേഷ് അക്ഷരി, സജീവൻ ചെമ്മരത്തൂർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.