kunnamangalamnews
മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദഫ് പ്രദർശന ബോധവൽക്കരണ ജാഥ സമാപന സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ ദഫ് പ്രദർശന ബോധവത്ക്കരണ ജാഥ നടത്തി. അൽ മദ്റസത്തുൽ സുന്നിയ്യയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് മഹല്ലിലെ വീടുകൾ കേന്ദ്രീകരിച്ച് ദഫ് പ്രദർശനം നടത്തിയത്.ആനപ്പാറയിൽ നടന്ന സമാപന സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി അദ്ധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് കെ അബ്ദുൽ മജീദ് ഹാജി, കെ ഉമ്മർഹാജി, അഷ്റഫ് സഖാഫി, കെ സലീം മുസ്ലിലിയാർ, കെ ജബ്ബാർ, സുൽത്താൻ സഖാഫി, മുനീർ മലാക്കുഴിയിൽ, എം.കെ മുഹമ്മദ് ഹാജി, ടി.വി ഹമീദ് എന്നിവർ പ്രസംഗിച്ചു. പി കെ അബൂബക്കർ സ്വാഗതം പറഞ്ഞു.