kunnamangalamnews
കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്ദമംഗലം മണ്ഡലം വാർഷിക സമ്മേളനസംസ്ഥാന സെകട്ടറിയേറ്റ് മെമ്പർ കെ.സി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: മെഡിസെപ് അപാകതകൾ പരിഹരിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കുന്ദമംഗലം മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കുന്ദമംഗലം ഹൈസ്കൂളിലെ കെ.എം. കൃഷ്ണൻ കുട്ടി നഗറിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രനാഥൻ മുഖ്യപ്രഭാഷണം നടത്തി. എസ് എം സേതുമാധവൻ, ശ്യാമള കെ, കെ.സി അബ്ദുൾ റസാഖ്, ശശികുമാർ കാവാട്ട് , സി.എം.ഗിരീഷ് കെ. സ്വാമിനാഥൻ, എ.വി. സുഗന്ധി,പി.ശിവാനന്ദൻ, ഇ.എം. സദാനന്ദൻ, സജീന്ദ്രൻ കെ.പി,എ.പി.ബാലൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.ശിവാനന്ദൻ (പ്രസിഡന്റ് ). കെ.പി.സജീന്ദ്രൻ (സെക്രട്ടറി), എ.പി.ബാലൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.