1
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നിർവഹിക്കുന്നു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ സമീപം.

കോഴിക്കോട്: തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പിന് ജില്ലയിൽ തുടക്കമായി. ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നിശ്ചയിക്കുന്നതിനു ചുമതലപെട്ട ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം, ചെക്യാട്, പുറമേരി, തൂണേരി, വളയം, വാണിമേൽ, എടച്ചേരി, നാദാപുരം, കുന്നുമ്മൽ, വേളം, കായക്കൊടി, കാവിലും പാറ, കുറ്റിയാടി, മരുതോങ്കര, നരിപ്പറ്റ എന്നെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകൾ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, വാർഡ് എന്നീ ക്രമത്തിൽ

1. അഴിയൂർ

പട്ടികജാതി സംവരണം: മുക്കാളി ടൗൺ

സ്ത്രീ സംവരണം:
ചുങ്കം നോർത്ത്, കരുവയൽ, റെയിൽവേ സ്റ്റേഷൻ, കോട്ടാമല, അത്താണിക്കൽ, ചിറയിൽ പീടിക, പനാട, ആവിക്കര, കുഞ്ഞിപ്പള്ളി, അണ്ടികമ്പനി.

2. ചോറോട്

പട്ടികജാതി സംവരണം: മീത്തലങ്ങാടി

സ്ത്രീ സംവരണം: വളളിക്കാട് പടിഞ്ഞാറ്, വളളിക്കാട്, വൈക്കിലശ്ശേരി, പുത്തൻ തെരു, വൈക്കിലശ്ശേരി തെരു, ബാലവാടി, ചേന്ദമംഗലം വടക്ക്, ചേന്ദമംഗലം, എരപുരം, ചോറോട്, മുട്ടുങ്ങൽ, മുട്ടുങ്ങൽ ബീച്ച്.

3. ഏറാമല

പട്ടികജാതി സംവരണം: ആദിയൂർ ഈസ്റ്റ്

സ്ത്രീ സംവരണം: കുന്നുമ്മക്കര, ആദിയൂർ, മുയിപ്ര ഈസ്റ്റ്, കണ്ടീക്കര, കാർത്തികപ്പള്ളി, ഓർക്കാട്ടേരി ടൗൺ, ഓർക്കാട്ടേരി സെൻട്രൽ, ചാറ്റുകുളം, തോട്ടുങ്ങൽ, നെല്ലാച്ചേരി, കുന്നുമ്മക്കര ടൗൺ.

4. ഒഞ്ചിയം
പട്ടികജാതി സംവരണം: വലിയമാടാക്കര

സ്ത്രീ സംവരണം: കെ.പി.ആർ നഗർ, ഒഞ്ചിയം, വെള്ളികുളങ്ങര വെസ്റ്റ്, വെള്ളികുളങ്ങര, വല്ലത്ത്കുന്ന്, നാദാപുരം റോഡ്, ഹെൽത്ത് സെന്റർ, മടപ്പള്ളി കോളേജ്, കണ്ണൂക്കര, കേളുബസാർ.

5. ചെക്യാട്

പട്ടികജാതി സംവരണം: കായലോട്ട് താഴെ

സ്ത്രീ സംവരണം: പടിഞ്ഞാറെ താനക്കോട്ടൂർ, താനക്കോട്ടൂർ, കിഴക്കേ കുറുവന്തേരി, കുറുവന്തേരി, ജാതിയേരി, ഈസ്റ്റ് പുളിയാവ്, പുളിയാവ്, സൗത്ത് പാറക്കടവ്, ഉമ്മത്തൂർ.

6. പുറമേരി

പട്ടികജാതി സംവരണം: വട്ടപ്പൊയിൽ

സ്ത്രീ സംവരണം: വാട്ടർ സൈറ്റ്, വിലാതപുരം, എളയിടം, നടേമ്മൽ, നടക്കുമീത്തൽ, പെരുമുണ്ടച്ചേരി, കല്ലുംപുറം, ആറാംവെള്ളി, മുതുവടത്തൂർ, നിടിയപാറ.

7. തൂണേരി

പട്ടികജാതി സംവരണം: ചാലപ്രം നോർത്ത്

സ്ത്രീ സംവരണം: താഴെ മുടവന്തേരി, മുടവന്തേരി പെരിയാണ്ടി, കളത്തറ, ബാലവാടി, ആവോലം, ചെറുവെള്ളൂർ, മലബാർ കോടഞ്ചേരി, കോടഞ്ചേരി, കണ്ണങ്കൈ.

8. വളയം

പട്ടികവർഗ സംവരണം: വണ്ണാർകണ്ടി

സ്ത്രീ സംവരണം: വരയാൽ, പുഞ്ച, ചുഴലി, നീലാണ്ട്, മഞ്ചാന്തറ, കുറ്റിക്കാട്, മണിയാല, ചെക്കോറ്റ.

9. വാണിമേൽ

പട്ടികവർഗ്ഗ സംവരണം: വെള്ളിയോട്.

സ്ത്രീ സംവരണം: വയൽപീടിക, ഭൂമിവാതുക്കൽ, പുതുക്കുടി, കരുകുളം, പുഴമൂല, കൂളിക്കുന്ന്, കൊടിയൂറ, കൊപ്രക്കളം, കുളപ്പറമ്പ്.

10. എടച്ചേരി

പട്ടികജാതി സംവരണം: തലായി നോർത്ത്

സ്ത്രീ സംവരണം: കായപ്പനിച്ചി, ഇരിങ്ങണ്ണൂർ വെസ്റ്റ്, ഇരിങ്ങണ്ണൂർ ഹൈസ്‌കൂൾ, ചുണ്ടയിൽ, ആലിശ്ശേരി, നരിക്കുന്ന്, കാക്കന്നൂർ, പുതിയങ്ങാടി, തുരുത്തി.

11. നാദാപുരം

പട്ടികജാതി സംവരണം: കുമ്മങ്കോട് ഈസ്റ്റ്

സ്ത്രീ സംവരണം: ഇയ്യങ്കോട് ഈസ്റ്റ്, വിഷ്ണുമംഗലം വെസ്റ്റ്, കുറ്റിപ്രം, ചേലക്കാട് നോർത്ത്, ചേലക്കാട് സൗത്ത്, നരിക്കാട്ടേരി, വരിക്കോളി, കല്ലാച്ചി, കല്ലാച്ചി ടൗൺ, നാദാപുരം, കക്കംവെള്ളി, നാദാപുരം ടൗൺ.

12. കുന്നുമ്മൽ

പട്ടികജാതി സംവരണം: കുണ്ടുകടവ്

സ്ത്രീ സംവരണം: പാതിരിപ്പറ്റ വെസ്റ്റ്, കണ്ണൻകുന്ന്, പിലാച്ചേരി, കലാനഗർ, മൊകേരി, മധുകുന്ന്, കക്കട്ടിൽ സൗത്ത്, കക്കട്ടിൽ നോർത്ത്.

13. വേളം

പട്ടികജാതി സംവരണം: പള്ളിയത്ത്

സ്ത്രീസംവരണം: കാക്കുനി, വലകെട്ട്, ശാന്തിനഗർ, കുറിച്ചകം, ചെമ്പോട്, പൂളക്കൂൽ, പുത്തലത്ത്, കോയ്യൂറ, പാലോടിക്കുന്ന്.

14. കായക്കൊടി

പട്ടികജാതി സംവരണം: കണയംകോട്

സ്ത്രീ സംവരണം: ദേവർകോവിൽ, തളീക്കര, പൂളക്കണ്ടി, കൂട്ടുർ, തളീക്കര വെസ്റ്റ്, കുളങ്ങരതാഴ, ചങ്ങരംകുളം, കോവുക്കുന്ന്, കാരേക്കുന്ന്.

15. കാവിലും പാറ

പട്ടികജാതി സംവരണം: പൂതംപാറ

സ്ത്രീ സംവരണം: കരിങ്ങാട്, കാരിമുണ്ട, വട്ടിപ്പന, പുതുക്കാട്, ആശ്വസി, കലങ്ങോട്, മൊയിലോത്തറ, പൈക്കളങ്ങാടി, തൊട്ടിൽപ്പാലം.

16. കുറ്റ്യാടി

പട്ടികജാതി സംവരണം: താഴെ വടയം

സ്ത്രീ സംവരണം: നരിക്കൂട്ടും ചാൽ, കൂരാറ, കുറ്റിയാടി, വളയന്നൂർ, ഊരത്ത് ഈസ്റ്റ്, ഊരത്ത്, പാലോങ്കര, നിട്ടൂർ.

17. മരുതോങ്കര

പട്ടികജാതി സംവരണം: മരുതോങ്കര

സ്ത്രീ സംവരണം: പൈക്കാട്ട്, തൂവ്വാട്ടപ്പൊയിൽ, പശുക്കടവ്, സെന്റർ മുക്ക്, മുള്ളൻ കുന്ന്, മരുതോങ്കര സൗത്ത്, മണ്ണൂർ, അടുക്കത്ത്.

18. നരിപ്പറ്റ

പട്ടികജാതി സംവരണം: കണ്ടോത്ത്കുനി

സ്ത്രീ സംവരണം: പയ്യേക്കണ്ടി, വാളൂക്ക്, ഉപ്പമ്മൽ, മുള്ളമ്പത്ത്, വള്ളിത്തറ, ചമ്പിലോറ, മണ്ണ്യൂർ, ചെവിട്ടുപാറ, കക്കുഴി പീടിക.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ, പഞ്ചായത്ത് സെക്രട്ടറിമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് രാവിലെ 10 മണി മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന നറുക്കെടുപ്പിൽ ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂർ, തിരുവള്ളൂർ, തുറയൂർ, കീഴരിയൂർ, തിക്കോടി, മേപ്പയൂർ, ചെറുവണ്ണൂർ, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ സീറ്റുകൾ നിശ്ചയിക്കും.