
പേരാമ്പ്ര: ഷാഫി പറമ്പിൽ എം.പിക്ക് മർദ്ദനമേറ്റ പേരാമ്പ്രയിലെ സംഘർഷത്തിൽ സ്ഫോടകവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ പൊലീസ് പരിശോധന നടത്തി. ഉത്തരമേഖല ഡി.ഐ.ജി യതീഷ് ചന്ദ്രയുടെയും വടകര റൂറൽ എസ്.പി കെ.ഇ ബെെജുവിന്റെയും നേതൃത്വത്തിലാണ് സ്ഫോടനം നടന്ന സ്ഥലം പരിശോധിച്ചത്. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. യു.ഡി.എഫ് സംഘർഷത്തിനിടയ്ക്ക് പൊലീസിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതിന് ഇന്നലെ പേരാമ്പ്ര പൊലീസ് കേസെടുത്തിരുന്നു. യു.ഡി.എഫ് പ്രവർത്തകരുടെ ഇടയിൽനിന്ന് ഒരാൾ സ്ഫോടകവസ്തു വലിച്ചെറിയുന്നതായും പൊലീസുദ്യോഗസ്ഥരുടെ ഇടയിൽ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും കണ്ടെത്തിയെന്ന പേരിലാണ് കേസ്.