pakal
മാനന്തവാടി മുൻസിപ്പാലിയിൽ ആദ്യപകൽ വീട് കോട്ടക്കുന്നിൽ നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിയിൽ ആദ്യപകൽ വീട് അമ്പുകുത്തി ആറാം ഡിവിഷൻ കോട്ടക്കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രായമായ ആളുകൾക്ക് പകൽ ഒത്തു കൂടുവാനും സന്തോഷം പങ്കിടുവാനുള്ള ഇടമാണ് പകൽ വീട് എന്നആശയം. 25 ലക്ഷം രൂപ പദ്ധതി വെക്കുകയും ഡിവിഷൻകൗൺസിലറും പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ് മൂസ്സ അദ്ദേഹത്തിന്റെ പിതാവ്‌ കാടയംകണ്ടി കുഞ്ഞമ്മദ് കുട്ടിയുടെ പേരിൽ 5 സെന്റ് ഭൂമി സൗജന്യ മായി നൽകിയ സ്ഥലത്താണ് പകൽ വീട് നിർമ്മിച്ചത്.
മുൻസിപ്പൽ ചെയർമാൻ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാന്റിംഗ് ചെയർമാൻ വിപിൻ വേണു ഗോപാൽ, കൗൺസിലിർമാരായ പി.വി ജോർജ്, അരുൺ കുമാർ ബി.ഡി, ലൈലസജി, സ്മിത ടീച്ചർ, അലീസ് സിസിൽ ,ബാബു പുളിക്കൻ, ഷീജ മോബി, അഡ്വ എൻ.കെ വർഗീസ്, എ.ഡി.എസ് പ്രസിഡന്റ് റീജരവി, ആശ വർക്കർ റസീനബായ്, സുപ്രണ്ട് രമ്യ മഹേഷ്, സലീം പി.എച്ച്, ബിജു അലിയാട്ട് കുടി, ഷാജിബാബു, പ്രമോട്ടർ അഭിലാഷ് വിനു ഏലിയാസ്, റഹീം എ.കെ.എം എം.എൽ.എസ് പി. സൗമ്യ, ജെ.പി.എച്ച് എൻ. മിനി, ഹക്കീം പി.എച്ച്, തിത്തുമ്മ എന്നിവർ സംബന്ധിച്ചു. പൊതുമരാമത് സ്റ്റാന്റിംഗ് ചെയർമാൻ പി.വി.എസ് മൂസ്സ സ്വാഗതം പറഞ്ഞു.