1
എൻ.ജി.ഒ. അസോസിയേഷൻ പ്രചരണ ജാഥയും വിശദീകരണ യോഗവും ജില്ലാ പ്രസിഡൻ്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളാ എൻ.ജി.ഒ അസോ. ഇന്നും നാളെയുമായി സെക്രട്ടറിയേറ്റിനു മുന്നിൽ സിവിൽ സർവീസിനെ തകർക്കുന്ന സർക്കാർ നയത്തിനെതിരെ നടത്തുന്ന രാപ്പകൽ സമരത്തിന്റെ ജാഥയും വിശദീകരണ യോഗവും ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.ടി രമേശൻ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് ചേമ്പാല, എൻ.പി.രഞ്ജിത്ത്, എൻ. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി സി. ലിജിന സ്വാഗതവും ഇ രോഷ്ന നന്ദിയും പറഞ്ഞു. പ്രചരണ ജാഥയ്ക്ക് പി.അരുൺ, കെ.വി. ബാലകൃഷ്ണൻ, ആർ. റെജി, സി. ജെ ലിൻസ്, എം. ബബിത എന്നിവർ നേതൃത്വം നൽകി.