കോഴിക്കോട് : കാലിൽ ബൂട്ടണിഞ്ഞാൽ സർഗ സ്വർണം നേടിയിരിക്കും. ഇത്തവണയും അതു തെറ്റിയില്ല. സീനിയർ വിഭാഗം പെൺകുട്ടികളുടെ 800, 400 മീറ്റർ ഓട്ടത്തിൽ പുല്ലൂരാം പാറ എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി നേടിയത് ഇരട്ട സ്വർണം. ഇന്ന് നടക്കുന്ന 1500 മീറ്ററിലും സംസ്ഥാന തല മത്സരത്തിലും സ്വർണമാണ് ലക്ഷ്യം. കഴിഞ്ഞ വർഷം സീനിയർ പെൺകുട്ടികളുടെ 3000, 1500 , 800 മീറ്റർ മത്സരങ്ങളിൽ സർഗ തന്നെയായിരുന്നു ഒന്നാം സ്ഥാനക്കാരി. പുല്ലൂരാം പാറ മലബാർ സ്പോർട്സ് അക്കാഡമിയിലെ ധനൂപാണ് പരിശീലകൻ. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന ചിട്ടയാർന്ന പരിശീലനമാണ് വിജയത്തിന് കാരണമെന്ന് സർഗ പറയുന്നു.
റെയിൽവേ പൊലീസാകണമെന്നാണ് ആഗ്രഹം. ഡ്രെെവറായ പുല്ലുരാംപാറ വടക്കേ പറമ്പത്ത് സുരേഷ് -ബീന ദമ്പതികളുടെ മകളാണ്.