news-
ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: പി.ഗവാസ് ലോഗോ പ്രകാശനം ചെയ്യുന്നു.

കാവിലുംപാറ: നവംബർ മൂന്നു മുതൽ ഏഴ് വരെ കാവിലും പാറ ഗവ. ഹൈസ്കൂളിൽ വച്ച് നടക്കുന്ന കുന്നുമ്മൽ ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിർവഹിച്ചു. കലോത്സവത്തിന്റെ ജനറൽ കൺവീനർ ശ്രീജ പി.ഇ ( സ്കൂൾ ഹെഡ്മാസ്റ്റർ) ലോഗോ ഏറ്റുവാങ്ങി. സുരേഷ് ബാബു, രത്നവല്ലി കെ.എം, കെ പ്രകാശൻ, കെ ലജിത്ത്, ദിനേശൻ കൊട്ടാരത്ത്, രാജീവൻ പി.കെ, ജയൻ പൂക്കാട്, എൻ.കെ സുരേഷ് പ്രസംഗിച്ചു. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാ അദ്ധ്യാപകൻ ലഗേഷ് ആണ് ലോഗോ തയ്യാറക്കിയത്.