photo
സംരംഭകത്വ സെമിനാർ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്യുന്നു

കൂരാച്ചുണ്ട്: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ പേരാമ്പ്ര ഉപജില്ലാ ഓഫീസ്, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ (എൻ.എം.ഡി.എഫ്.സി) സഹകരണത്തോടെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. കെ. അമ്മത് അദ്ധ്യക്ഷത വഹിച്ചു. വിൻസി തോമസ്, സി മിലി ബിജു, ഫാത്തിമ നിഷാന, മനിൽ കുമാർ, ആൻസമ്മ. എൻ.ജെ., അഡ്വ. വി.കെ. ഹസീന, കാർത്തിക വിജയൻ, ബേബി റീന, ഷബീബ് കെ പ്രസംഗിച്ചു. ബിപിൻദാസ്, ഗോകുൽ ദാസ്. കെ.പി, ഷബീബ്.കെ. ക്ലാസെടുത്തു.