നാദാപുരം : ഡി.കെ.ടി.എഫ് നാദാപുരം നിയോജകമണ്ഡലം കൺവെൻഷൻ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് യു.വി ദിനേശ് മണി ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുൾപ്പെടെ രണ്ടായിരം കോടി രൂപ പിണറായി സർക്കാർ അടിച്ചു മാറ്റിയതായി അദ്ദേഹം പറഞ്ഞു. ഡി. കെ.ടി.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് എരഞ്ഞിക്കൽ വാസു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് പാലങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. മോഹനൻ പാറക്കവ്, ആവോലം രാധാകൃഷ്ണൻ, ശ്രീധരൻ മൂഴിക്കൽ, അഡ്വ. എ.സജീവൻ, പി.കെ ദാമു, സി.കെ വിജയൻ, വി.വി.റിനീഷ്, കെ.ടി. കെ.അശോകൻ, കെ. ബാലകൃഷ്ണൻ, ഭാസ്കരൻ കൊയ്യാൻ, രാമചന്ദ്രൻ തലായി, സി.എം. രാജൻ എന്നിവർ പ്രസംഗിച്ചു.