kunnamangalamnews
ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് വേദിയിൽ രക്ഷാധികാരി എ. മൂസ്സഹാജി, ഒ. രാജഗോപാൽ, എം.കെ.രാജഗോപാൽ ഗുരുക്കൾ എന്നിവരെ ആദരിച്ചപ്പോൾ

കുന്ദമംഗലം: 42ാ മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി നിഖിൽ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. പ്രസിഡന്റ് ആനന്ദൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. എ. മൂസ ഹാജി, ഒ രാജഗോപാൽ, എം.കെ. രാജഗോപാൽ ഗുരുക്കൾ, സുനിൽകുമാർ ഗുരുക്കൾ, ഡോ. സഹീർ അലി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.സി മുരളീധരൻ ഗുരുക്കൾ സ്വാഗതവും കുഞ്ഞിമൂസ ഗുരുക്കൾ നന്ദിയും പറഞ്ഞു. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് അസോസിയേഷനിൽ 50 വർഷം പ്രവർത്തിച്ച ഇപ്പോഴത്തെ രക്ഷാധികാരി എ. മൂസ ഹാജി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ഒ. രാജഗോപാൽ, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ എം.കെ രാജഗോപാൽ ഗുരുക്കൾ എന്നിവരെ ആദരിച്ചു.