കുന്ദമംഗലം: ഭൗതിക ശാസ്ത്രത്തിൽ "വൈറ്റ് ഹോൾ " പ്രബന്ധമവതരിപ്പിച്ച് അമേരിക്കൻ സർവകലാശാലയിൽ നിന്ന് 10 ലക്ഷം രൂപ സ്കോളർഷിപ്പ് നേടിയ 13കാരൻ ഹാബൽ അൻവറിനെ പന്തീർ പാടം ഹയാത്തുൽ ഇസ്ലാം മദ്രസ ആൻഡ് ടൗൺ മഹല്ല് ജുമഅത്ത് പള്ളി കമ്മിറ്റി അനുമോദിച്ചു. ഖത്തീബ് ശിഹാബുദ്ധീൻ മദനി ഉദ്ഘാടനം ചെയ്തു. ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. എം.ബാബു മോൻ, വി.മുഹമ്മദ് ഹാജി, ടി.പി. ഖാദർ ,എം. നാസർ, സുബൈർ കിളിമുണ്ട, അഡ്വ. പി.പി. സാലിം, സി കെ അബ്ദുറഹിമാൻ,പി പി അബ്ദുൽ അസീസ്,എം അബ്ദുറഹിമാൻ,എം മുഹമ്മദ്,അഷ്റഫ് തൊട്ടുംപുറം,എം മുസ്തഫ,എം വി റഫീക് എന്നിവർ പ്രസംഗിച്ചു. വാവാട് സ്വദേശികളായ അൻവറിന്റെയും സഹീദയുടെയും മകനാണ് ഹാബൽ അൻവർ.