കുറ്റ്യാടി: കുറ്റ്യാടി ചെറുപുഴയോരത്തെ കുട്ടികളുടെ പാർക്ക് പുനർനിർമ്മാണത്തിന് ശേഷം 23ന് തുറക്കും. വൈകീട്ട് 4 മണിക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കുറ്റ്യാടി വലിയ പുഴയും ചെറുപുഴയും ചേരുന്നത് ഈ ഭാഗത്താണ്. വടകര മുൻസിപ്പാലിറ്റിയിലെ മാലിന്യനിർമ്മാർജന പ്രവർത്തകരാണ് ഹരിയാലി. ഇവരാണ് പാർക്കിൻ്റെ തുടർപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഹരിതകർമ്മസേന എന്ന ആശയത്തിന് മുമ്പേ കുടുംബശ്രീയെ ഉപയോഗിച്ച് വിജയകരമായി നടപ്പാക്കിയത് ഹരിയാലിയിരുന്നു. ഏറെക്കാലമായി പ്രവർത്തനം നിലച്ച പാർക്കിന്റെ അറ്റകുറ്റ പണികൾ കഴിയാറായി. ഉദ്ഘാടനം കഴിയുന്നതോടെ നാട്ടുകാർക്കും മറ്റും സമയം ചെലവഴിക്കാനാനുള്ള ഇടമായി പാർക്ക് മാറും. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷത വഹിക്കും. വടകര നഗരസഭ ചെയർമാൻ കെ. പി ബിന്ദു മുഖ്യാതിഥിയാകും. ഉദ്ഘാടന ത്തോടനുബന്ധിച്ച് കലാസാംസ്കാരിക പരിപാടികൾ നടത്തും.
പാർക്കിൽ ഇവ
കുട്ടികൾക്കുള്ള ഡ്രാഗൺ ട്രെയിൻ, കൊളംബസ് തോണി, ബലൂണിൽ നിന്ന് ഊർന്നിറങ്ങുന്ന ബൗൺസി,ടോയ്കാറുകൾ, ബോട്ടുകൾ, ഓപ്പൺ സ്റ്റേജ്, മറ്റ് കളിയുപകരണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ചെറുപുഴയിൽ ബോട്ടിങ്ങിനും ഫിഷിങ്ങിനും വേണ്ട സൗകര്യം ഒരുക്കും. പാർക്കിലേക്കുള്ള പ്രവേശന നിരക്ക് കുട്ടികൾക്ക് പത്ത് രൂപയും മുതിർന്നവർക്ക് ഇരുപത് രൂപയുമാണ്.
അധികൃതരിൽ നിന്ന് അനുമതി ലഭിച്ചാൽ കുറ്റ്യാടി പുഴയുടെ സൗന്ദര്യം പൂർണ്ണമായി ആസ്വദിക്ക തക്കവിധം കുറ്റ്യാടി, മരുതോങ്കര, ചങ്ങരംകുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൺവയർ വയർ റോപ്പ് വേ സംവിധാനം ഏർപ്പെടുത്താൻ ആലോചനയുണ്ട്.
മണലിൽ മോഹനൻ, ഹരിയാലി കോർഡിനേറ്റർ