കോഴിക്കോട്: ക്രൈം ബ്രാഞ്ച് എസ്.ഐ സാജൻ പുതിയോട്ടിലിന്റെ കവിതാസമാഹാരം 'സ്വപ്നാടകന്റെ സുവിശേഷം' കവി പി.കെ. ഗോപി പ്രകാശനം ചെയ്തു. ചലച്ചിത്ര ഗാനരചയിതാവ് ഡോ. കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റുവാങ്ങി. സുദീപ് തെക്കേപ്പാട്ട് അദ്ധ്യക്ഷനായി. മെന്ററിങ് സൈക്കോളജിസ്റ്റ് അനൂപ് അവതാർ പുസ്തകം പരിചയപ്പെടുത്തി. ലിയോ ജോണി പുൽപ്പള്ളി ആദ്യവിൽപന നടത്തി. ഡോ. കെ.പി. സുധീര, സുനിൽകുമാർ, ഡോ. എൻ വിജയരാഘവൻ, സുമ വിജയൻ, സന്തോഷ് എ.എസ്, ഡോ. അനീസ് മുഹമ്മദ്, സപ്ന വിജയാനന്ദ്, പ്രമോദ് കുമാർ ജി, ടി.പി. രാരുകുട്ടി, സാജൻ പുതിയോട്ടിൽ, ഹർഷൻ വെങ്ങാലി പ്രസംഗിച്ചു. സാഹിത്യ പബ്ലിക്കേഷൻസാണ് പ്രസാധകർ.