ചേളന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ ചേളന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചാരിറ്റി പ്രവർത്തനങ്ങൾക്കായി യൂത്ത് കെയർ ഫൗണ്ടേഷൻ ആരംഭിച്ചു. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് സെക്രട്ടറി അഭിജിത്ത് കെ.എം ഉദ്ഘാടനം ചെയ്തു. അജൽ ദിവനന്ദ് കെ.പി അദ്ധ്യക്ഷത വഹിച്ചു. പി.പി. നൗഷീർ, ഗൗരി പുതിയോത്ത്, എൻ. ശ്യാംകുമാർ, പി. ശ്രീധരൻ, ജിതേന്ദ്രനാഥ്, പി ബവീഷ്, ഹാഷിക്. പി, മുഹമ്മദ് നിഹാൽ, അതുൽ ദാസ് പ്രസംഗിച്ചു. തവനൂർ ഗവ:കോളേജ് ചെയർമാനായി തിരെഞ്ഞെടുക്കപ്പെട്ട ചീക്കപ്പറ്റ ദീപക്ക് മുരളി ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ വിജയികളെ ഉൾപ്പെടെ മറ്റു ഉന്നത വിജയികളെയും ആദരിച്ചു.