ww
പുതുതായി നിർമിച്ച പേരാമ്പ്രബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു

പേരാമ്പ്ര: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2 കോടി 30 ലക്ഷവും ബ്ലോക്കിൻ്റെ തനതു ഫണ്ട് 70 ലക്ഷം രുപയും ഉപയോഗിച്ച് പുതുതായി നിർമിച്ച പേരാമ്പ്രബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം

ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. എല്ലാ മേഖലകളിലും വികസനമെത്തിക്കുക എന്നതാണ് സർക്കാരിൻ്റെ നയമെന്നും മറ്റു വികസന പദ്ധതികളോടൊപ്പം വളരെക്കാലത്തെ ആവശ്യമായ പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ്, പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം വികസനം ഉൾപെടെയുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. 23 കോടി രൂപ ചെലവിൽ കടിയങ്ങാട് - പൂഴിത്തോട് റോഡ് നവീകരിച്ചതും പാതയുടെ വികസനം മുൻനിർത്തിയാണെന്നും അഭിനന്ദനീയമാണെന്നും എം.എൽ.എ പറഞ്ഞു.പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കുള്ള വാദ്യ ഉപകരണങ്ങളുടേയും ആവള പി.എച്ച്.സിക്ക് ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി നൽകിയ കംപ്യൂട്ടറും ലാപ്ടോപ്പും വിതരണവും എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി മുഖ്യാതിഥിയായി. എ.കെ പത്മനാഭൻ, കെ. കുഞ്ഞമ്മത്, വി.കെ.പ്രമോദ്, ശാരദ പട്ടേരി കണ്ടി, സി.കെ ശശി, കെ സുനിൽ, ഉണ്ണി വേങ്ങേരി, കെ.കെ ബിന്ദു, എം.ടി. ഷിജിത്ത്, സി.എം ബാബു, വിനോദ് തിരുവോത്ത്, എം കുഞ്ഞമ്മദ്, യൂസഫ് കോറോത്ത് പി.കെ.എം ബാലകൃഷ്ണൻ, കെ.പി ആലിക്കുട്ടി, സുജീന്ദ്രൻ, ശശികുമാർ പേരാമ്പ്ര പ്രസംഗിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വയോജന ഫെസ്റ്റിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും കലാപരിപാടികളും അരങ്ങേറി. ഘോഷയാത്രയും നടന്നു.