pasu
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശു

സുൽത്താൻ ബത്തേരി: വയലിൽ മേയാൻവിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ചെതലയം കൗണ്ടൻമൂല പുത്തനൂർ പത്മനാഭന്റെ നാല് വയസ് പ്രായം വരുന്ന പശുവിനെയാണ് കടുവ പിടിക്കുടി കൊന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

വീടിന് സമീപത്തെ വയലിൽ മേയാൻ വിട്ടപ്പോഴാണ് കടുവ എത്തി പശുവിനെ പിടികൂടിയത്. കാട്ടുനായ്ക്ക ഉന്നതിയ്ക്ക് സമീപം വെച്ചായിരുന്നു കടുവയുടെ ആക്രമണം. പശുവിനെ കടുവ ആക്രമിക്കുന്നത് കണ്ട ഉന്നതി നിവാസികൾ ബഹളം വച്ചതോടെയാണ് കടുവ പശുവിനെ വിട്ട് വനത്തിലേക്ക് മറഞ്ഞത്. ചെതലയം കൗണ്ടൻമൂല ഭാഗത്ത് നേരത്തെയും കടുവയുടെ ആക്രമണം നടന്നിരുന്നു. ദ്രേശത്ത് നിരവധി വളർത്ത് മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. പകൽ സമയത്തും കടുവ ജനവാസ മേഖലയിലിറങ്ങിയതോടെ ദ്രേശവാസികൾ ഭീതിയിലായിരിക്കുകയാണ്. കടുവയെ കൂട് വെച്ച് പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.