2
പടം: ചിറ്റാരി കണ്ടിവാതുക്കൽ റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഒ. ആർ.കേളു നിർവഹിക്കുന്നു.

നാദാപുരം: നാദാപുരം മണ്ഡലത്തിലെ ചിറ്റാരി - കണ്ടിവാതുക്കൽ പുതിയ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നാദാപുരം മണ്ഡലത്തിലെ നെടുംപറമ്പ് ചിറ്റാരി മുതൽ കണ്ടിവാതുക്കൽ വരെയുള്ള ഭാഗത്ത് രണ്ട് കോടി രൂപ ചെലവിലാണ് പുതിയ റോഡ് നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. മൂന്ന് മീറ്റർ വീതിയിൽ അത്യാവശ്യ ഭാഗങ്ങളിൽ ഓവുചാൽ, ഐറിഷ് ഡ്രെയിൻ, കരിങ്കൽ സംരക്ഷണഭിത്തി, റോഡ് സുരക്ഷാ ബോർഡുകൾ എന്നിവ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുക. ചിറ്റാരി എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കെ.പി. വനജ, കെ.പി. പ്രദീഷ്, പി.സുരയ്യ, പി. സുരേന്ദ്രൻ, പി.ടി.നിഷ, കെ.കെ. ഇന്ദിര, എ. ചന്ദ്രബാബു, ശശീന്ദ്രൻ, വി.കെ രവി, ആർ. സിന്ധു, വി.കെ. ഹാഷിം, പി.കെ. ആരതി, സി.ബി. നളിൻ കുമാർ, പി.ബി. ബൈജു തുടങ്ങിയവർ പങ്കെടുത്തു.