fres
ഫ്രഷ് കട്ട് സംഘർഷം

പിടിയിലായ ഒരാൾ അപരിചിതനെന്ന് സമരസമിതി

രാത്രിയിലും പൊലീസ് റെയ്ഡ്; പ്രതിഷേധം

താമരശ്ശേരി: അമ്പായത്തോട് ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. അക്രമത്തിനുപിന്നിൽ അട്ടിമറിയുണ്ടെന്നാണ് സംശയം. എടപ്പാളിൽ നിന്ന് പൊലീസ് പിടിയിലായ മഞ്ചേരി സ്വദേശി സൈഫുള്ള തങ്ങളുടെ പ്രവർത്തകനല്ലെന്നും അട്ടിമറി നടന്നിട്ടുണ്ടെന്നും സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ ആരോപിച്ചു. സെെഫുള്ള സമരക്കാർക്കിടയിലെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിൽ അക്രമികൾ നുഴഞ്ഞുകയറിയെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എസ്.ഡി.പി.ഐ ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എമ്മും ഡി.വെെ.എഫ്.ഐയാണെന്ന് എസ്.ഡി.പി.ഐയും ആരോപിച്ചു. സമരം പൊളിക്കാൻ ഫ്രഷ് കട്ട് മാനേജ്മെന്റാണ് അക്രമം നടത്തിയതെന്ന് സമരസമിതിയും ആരോപിച്ചു. മാനേജ്മെന്റിന് അറിയുന്നയാളാകാം സെെഫുള്ള. ഇതേപ്പറ്റി അന്വേഷിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. അതിനിടെ സമരത്തിൽ പങ്കെടുത്ത താമരശ്ശേരി വാവാട് സ്വദേശി ഷഫീക്കിനെ ഇന്നലെ പൊലീസ് പിടികൂടി. താമരശ്ശേരി ടൗണിൽ കാർ തടഞ്ഞായിരുന്നു അറസ്റ്റ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

വീടുകളിൽ രാത്രി

റെയ്ഡ്, പ്രതിഷേധം

കേസിലെ പ്രതികളെ പിടികൂടാൻ വീടുകളിൽ രാത്രിയും റെയ്ഡ് തുടർന്ന് പൊലീസ്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. വീടുകളിലെത്തി പുരുഷന്മാരെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുന്ന ദൃശങ്ങളും പുറത്തായി. രാത്രി പരിശോധ നടത്തുന്നത് ചോദ്യം ചെയ്ത സ്ത്രീകളെ രാത്രി പന്ത്രണ്ട് മണിക്കോ രണ്ട് മണിക്കോ ഒക്കെ വരുമെന്ന് പൊലീസ് പറയുന്ന ദൃശ്യമാണ് പുറത്തായത്. പകൽ വന്നോളൂ, രാത്രി ശല്യപ്പെടുത്തരുതെന്ന് സ്ത്രീകൾ പറയുന്നതും ദൃശ്യത്തിലുണ്ട്.

കളക്ടർക്ക് പരാതി നൽകി

2, 000 വിദ്യാർത്ഥികൾ

സമരത്തിന് പിന്തുണയുമായി കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ രംഗത്തെത്തി. കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് കുട്ടികളുടെ ആരോഗ്യത്തെയും ഉറക്കത്തെയും സ്ഥാപനത്തിന്റെ പ്രവർത്തനം ബാധിച്ചുവെന്ന് സ്കൂളധികൃതർ പറഞ്ഞു. സ്കൂൾ പരിസരത്തുകൂടി ഒഴുകുന്ന ഇരുതുള്ളി പുഴ മലിനപ്പെടുകയും ചെയ്യുന്നു. രണ്ടായിരത്തോളം കുട്ടികൾ ഒപ്പിട്ട ഭീമ ഹർജി കളക്ടർക്ക് നൽകി.

'ഫ്രഷ്കട്ടിനെതിരായ കരിമ്പാലകുന്നിലെ ജനങ്ങളുടെ സമരം ഏറ്റവും പ്രാധാന്യമുള്ളതും ന്യായവുമാണ്. അസഹ്യമായ ദുർഗന്ധത്തിനെതിരെയാണ് സമരം. ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കിയവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം'-ലിന്റോ ജോസഫ് എം.എൽ.എ

യു.​ഡി.​എ​ഫ് ​പ്ര​ക്ഷോ​ഭം​ ​തു​ട​ങ്ങും

താ​മ​ര​ശ്ശേ​രി​:​ ​ഫ്ര​ഷ് ​ക​ട്ട് ​സ​മ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​യു.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ ​സം​ഘം​ ​ക​മ്പ​നി​യും​ ​പ്ര​ദേ​ശ​വാ​സി​ക​ളെ​യും​ ​സ​ന്ദ​ർ​ശി​ച്ചു.​ ​സ​മ​ര​ത്തി​ന്റെ​ ​പേ​രി​ൽ​ ​സി.​പി.​എ​മ്മും​ ​പൊ​ലീ​സും​ ​ന​ട​ത്തു​ന്ന​ ​ന​ര​നാ​യാ​ട്ട് ​അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​യു.​ഡി.​എ​ഫ് ​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭം​ ​തു​ട​ങ്ങു​മെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​പ്ര​വീ​ൺ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​അ​ധി​കാ​ര​ത്തി​ന്റെ​ ​ഹു​ങ്കി​ൽ​ ​കു​ത്ത​ക​ ​മു​ത​ലാ​ളി​മാ​രെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​സി.​പി.​എം​ ​ന​യം​ ​തി​രു​ത്ത​ണം.​ ​ഫാ​ക്ട​റി​ ​പൂ​ട്ടി​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​യു.​ഡി.​എ​ഫ് ​ജി​ല്ല​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ ​ബാ​ല​നാ​രാ​യ​ണ​ൻ,​ ​ലീ​ഗ് ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​എം.​എ.​ ​റ​സാ​ക്ക്,​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ജ​യ​ന്ത്,​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​അ​ഹ​മ്മ​ദ് ​പു​ന്ന​ക്ക​ൽ,​ ​നാ​സ​ർ​ ​എ​സ്റ്റേ​റ്റ്മു​ക്ക്,​ ​ടി.​ടി.​ ​ഇ​സ്മ​യി​ൽ​ ​തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു.