കുന്ദമംഗലം: എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയിൽ നവീകരിച്ച പടനിലം കൾച്ചറൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച വിദ്യാർത്ഥികൾക്കുള്ള എം.കെ ഇസ്മായീൽ സ്മാരക ക്യാഷ് അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി സുരേന്ദ്രനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പർ യു.സി ബുഷ്റ, വി മുഹമ്മദ് കോയ, ഹിതേഷ് കുമാർ, വിജേഷ് പുതുക്കുടി, ടി.വി മുസക്കോയ, വിനോദ് പടനിലം, എൻ കാദർ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് എ.പി കുഞ്ഞാമു സ്വാഗതവും സെക്രട്ടറി ഫൈസൽ പടനിലം നന്ദിയും പറഞ്ഞു.