nadakam
നാടകമേളയുടെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ് ദീപം തെളിയിച്ച് നിർവ്വഹിക്കുന്നു.

സുൽത്താൻ ബത്തേരി: പത്താമത് സംസ്ഥാന പ്രൊഫഷണൽ നാടക മേളയ്ക്ക് സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ തുടക്കമായി. പൾസ് കേരള അക്കാദമി ഓഫ് എൻജിനീയറിംഗ് ബത്തേരി നഗരസഭ, സുൽത്താൻ ബത്തേരി പ്രസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നാടക മേള. സംസ്ഥാനത്തെ പ്രമുഖ പത്ത് നാടകങ്ങളാണ് നവംബർ 20 വരെ നടക്കുന്ന മേളയിൽ അരങ്ങേറുക. നാടക മേളയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ് നിർവ്വഹിച്ചു. കേരള അക്കാദമി ഓഫ് എൻജിനീയറിംഗ് മാനേജിംഗ് ഡയറക്ടർ ജേക്കബ്. സി. വർക്കി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, വിദ്യാഭ്യാസ കലാ സാംസ്‌ക്കാരിക വകുപ്പ് ചെയർ പേഴ്സൺ ടോം ജോസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. റഷീദ്, ഷാമില ജുനൈസ്, പ്രസ്‌ക്ലബ്ബ് സെക്രട്ടറി എൻ.എ. സതീഷ്, കേരള അക്കാദമി ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പൾ ഗ്രേസി ജേക്കബ്, വൈസ് പ്രിസിപ്പാൾ രതീഷ് കുമാർ നഗരസഭ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. അകാലത്തിൽ പൊലിഞ്ഞു പോയ നാടക സാംസ്‌ക്കാരിക പ്രവർത്തകർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് അവരുടെ ആശ്രിതരെ അനുമോദിക്കുകയും ചെയ്തു. കാലം പറക്കണ് എന്ന നാടകത്തോടെയായിരുന്നു നാടകമേളയ്ക്ക് തുടക്കം ' രണ്ടാമത്തെ നാടകം 29ന് തിരുവനന്തപൂരം അജന്തയുടെ വംശം.