tkt
തിക്കോടി ഗ്രാമ പഞ്ചായത്ത് വികസന സദസ് മന്ത്രി എം കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി: സംസ്ഥാനം 2031 വരെയുള്ള കാലയളവില്‍ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങളെ കുറിച്ച് ജനഹിത പരിശോധന നടത്തുകയാണ് വികസന സദസ്സുകളിലൂടെയെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. തിക്കോടി ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജമീല സമദ് അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ കുയ്യണ്ടി, എം.കെ ശ്രീനിവാസന്‍, പ്രനില സത്യന്‍, ആര്‍ വിശ്വന്‍, അബ്ദുള്ളക്കുട്ടി, വിബിത ബൈജു, ഷീബ പുല്‍പ്പാണ്ടി, എം ദിബിഷ, ജിഷ കാട്ടില്‍, എം.കെ സിനിജ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വികസനത്തിനായി ഭൂമി വിട്ടുനല്‍കിയവരെയും ഹരിത കര്‍മസേന അംഗങ്ങളെയും ആദരിച്ചു. പി.കെ ഷിജു സംസ്ഥാന സര്‍ക്കാറിന്റെയും എം.ടി വിനോദന്‍ പഞ്ചായത്തിന്റെയും വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചു.