1
എസ്.എൻ.ഡി.പി യോഗം കരിമ്പനപ്പാലം ശാഖ ആയിരം പ്രാർത്ഥന ആഴ്ചകൾ പൂർത്തീകരണ ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ സംസാരിക്കുന്നു

വടകര : എസ്.എൻ.ഡി.പി യോഗം വടകര യൂണിയന് കീഴിലെ കരിമ്പനപ്പാലം ശാഖ 1000 പ്രാർത്ഥന ആഴ്ചകൾ പൂർത്തിയാക്കി. പ്രാർത്ഥന ശാഖയിലെ എല്ലാ മെമ്പർമാർക്കും മുന്നേറ്റമുണ്ടാക്കുമെന്ന് പ്രാർത്ഥനയിൽ പങ്കുചേർന്ന് യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രൻ പറഞ്ഞു. ശാഖ പ്രസിഡന്റ് എം.കെ ഭരതൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ നാണു മാസ്റ്റർ ശാഖയുടെ വളർച്ചയുടെ ഘട്ടങ്ങൾ വിശദീകരിച്ചു. സുഷമ ദാസൻ , ശാഖ യൂണിയൻ കമ്മിറ്റി മെമ്പറും സൈബർ സേന സംസ്ഥാന കൺവീനറുമായ ജയേഷ് വടകര, മുകുന്ദൻ.പി.എം, രാജീവൻ മീങ്കുഴിയിൽ, ബാബു ഉണ്ണി പറമ്പത്ത് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജനാർദ്ദനൻ ജനനി സ്വാഗതം പറഞ്ഞു.