science
കോ​ഴി​ക്കോ​ട് ​മീ​ഞ്ച​ന്ത​ ​ആ​ർ.​കെ​ ​മി​ഷ​ൻ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​റ​വ​ന്യു​ ​ജി​ല്ലാ​ ​ശാ​സ്ത്ര​മേ​ള​യി​ൽ​ ​പോ​ട്രി​ ​(​ ​ക​ളി​മ​ൺ​ ​പാ​ത്ര​)​ ​പെ​യി​ന്റിം​ഗ് ​മ​ത്സ​ര​ത്തി​ൽ​ ​നി​ന്ന്

കോഴിക്കോട്: കുട്ടി ശാസ്ത്രജ്ഞരുടെ പുത്തൻ കണ്ടുപിടിത്തങ്ങളുമായി 67ാമത് റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയ മേളകൾക്ക് തിരിതെളിഞ്ഞു. എ.ഐ ടെക്നോളജിയെയും ചാറ്റ് ജി.പി.ടിയെയും കൂട്ടുപിടിച്ചാണ് ഇത്തവണ കുട്ടികൾ മേളയിലെത്തിയത്. വർക്കിംഗ് മോഡലിലും സ്റ്റിൽ മോഡലിലും നൂതന ആശയങ്ങളാണ് മത്സരാർത്ഥികൾ അവതരിപ്പിച്ചത്. ട്രാഫിക് കുരുക്കഴിക്കാൻ എ.ഐയുടെ സഹായത്തോടെ സിസ്റ്രം, ഉരുൾപൊട്ടലും മണ്ണൊലിപ്പും തടയാൻ സംവിധാനങ്ങൾ, തനിയെ ഓണാകുന്ന ഫാൻ, മാലിന്യത്തിൽ നിന്ന് എനർജി എന്നിങ്ങനെ കൗതുകകരമായ കണ്ടുപിടിത്തങ്ങൾ മേളയുടെ ആദ്യദിനം പ്രദർശനത്തിനെത്തി. വർക്ക് എക്സ്പീരിയൻസ് മേളയിൽ ക്ളേ മോഡലിംഗ്, ബാംബൂകൊണ്ടുള്ള വിവിധ തരം ഉത്പന്നങ്ങൾ, തടിയിൽ തീർത്ത കസേരകൾ, മേശകൾ എന്നിവയെല്ലാം കുരുന്നു കൈകളാൽ പിറവികൊണ്ടു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ചെറുപ്രായത്തിൽ തന്നെ ശാസ്ത്രബോധം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ശാസ്ത്രവിഷയങ്ങളെ പുസ്തകപരിധിയിൽ ഒതുക്കാതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ രമ്യ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.സജിനി എൻ.പി. (ഡി.ഇ.ഒ, കോഴിക്കോട്),
അപർണ വി.ആർ, സ്വാമി നരസിംഹാനന്ദ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി അസീസ് സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ.പി. സാജിദ് നന്ദിയും പറഞ്ഞു. ശാസ്ത്രോത്സവത്തിന്റെ ലോഗോ രൂപകൽപന ചെയ്ത നല്ലൂർ നാരായണ എൽ.പി. സ്‌കൂൾ അദ്ധ്യാപകൻ കെ. അബ്ദുൽ ലത്തീഫിന് ഉപഹാരം നൽകി ആദരിച്ചു. ആർ.കെ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ, ഗവ.വി.എച്ച്.എസ്.എസ് മീഞ്ചന്ത, ഗവ. വി.എച്ച്.എസ്.എസ് ചെറുവണ്ണൂർ, എം.എം.വി.എച്ച്.എസ് പരപ്പിൽ എന്നീ സ്കൂളുകളിലായി നടക്കുന്ന മേള ഇന്ന് സമാപിക്കും.

ആ​ഷി​കും​ ​ഫാ​ദി​ലും ഒ​രു​ക്കി​ ​ സ്മാ​ർ​ട്ട് ​ഹോം

കോ​ഴി​ക്കോ​ട്:​ ​മ​ഴ​വെ​ള്ളം​ ​വീ​ണാ​ൽ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ന​ന​യാ​തെ​ ​സൂ​ക്ഷി​ക്കു​ന്ന​ ​റെ​യി​ൻ​ ​ഡി​ക്റ്റ​റ്രിം​ഗ് ​ക്ലോ​ത്ത് ​ലെെ​ൻ,​ ​ഇ​ല​ക്ട്രോ​ണി​ക് ​ഡോ​ർ​ ​ലോ​ക്കിം​ഗ് ​സി​സ്റ്റം,​ ​ഓ​ട്ടോ​മാ​റ്റി​ക് ​വാ​ട്ട​ർ​ ​പ​മ്പ് ​സി​സ്റ്റം​ ​തു​ട​ങ്ങി​ ​വീ​ടി​നെ​ ​സ്മാ​ർ​ട്ടാ​ക്കാ​നു​ള്ള​ ​വി​ദ്യ​ക​ളാ​ണ് ​ചെ​റു​വാ​ടി​ ​ജി.​എം.​എ​ച്ച് .​എ​സി​ലെ​ ​ഒ​മ്പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​ആ​ഷി​ക്കി​ന്റേ​യും​ ​ഫാ​ദി​ൽ​ ​ഇ​ർ​ഫാ​ന്റേ​യും​ ​കെെ​യി​ലു​ള്ള​ത്.​ ​
മ​ഴ​ ​വ​രു​മ്പോ​ൾ​ ​സെ​ൻ​സ​ർ​ ​മോ​ട്ടോ​ർ​ ​വ​ഴി​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഉ​ണ​ക്കു​ന്ന​ ​അ​യ​ൽ​ ​അ​ട​യു​ക​യും​ ​മ​ഴ​ ​ക​ഴി​യു​മ്പോ​ൾ​ ​വ​സ്ത്ര​ങ്ങ​ളു​ടെ​ ​അ​യ​ൽ​ ​തു​റ​ക്കു​ക​യും​ ​ചെ​യ്യും.​ ​വൈ​ഫൈ​ ​വ​ഴി​ ​ഉ​പ​ക​ര​ണ​ങ്ങ​ളെ​ ​ബ​ന്ധി​പ്പി​ച്ച് ​മൊ​ബൈ​ൽ​ ​ആ​പ്പ് ​വ​ഴി​യോ​ ​വോ​യ്‌​സ് ​അ​സി​സ്റ്റ​ന്റ് ​വ​ഴി​യോ​ ​നി​യ​ന്ത്രി​ക്കാം.​ ​വാ​ട്ട​ർ​ ​ടാ​ങ്കി​ലെ​ ​വെ​ള്ള​ത്തി​ന്റെ​ ​നി​ല​യെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​മോ​ട്ടോ​ർ​ ​സ്വ​യം​ ​ഓ​ൺ​ ​ആ​വു​ക​യോ​ ​ഓ​ഫ് ​ആ​വു​ക​യോ​ ​ചെ​യ്യു​ന്ന​ ​ഓ​ട്ടോ​മാ​റ്റി​ക് ​വാ​ട്ട​ർ​ ​പ​മ്പ് ​ക​ൺ​ട്രോ​ൾ​ ​സി​സ്റ്റം​ ​പ്ര​വ​ർ​ത്തി​ക്കു​ക.​ ​
കീ​ ​പാ​ഡ് ​ഉ​പ​യോ​ഗി​ച്ച് ​വാ​തി​ൽ​ ​ലോ​ക്ക് ​ചെ​യ്യു​ന്ന​ ​സം​വി​ധാ​നം​ ​വ​ഴി​ ​വീ​ട് ​സു​ര​ക്ഷി​ത​മാ​ക്കു​ക​യും​ ​ചെ​യ്യാം.​ ​ശ​രി​യാ​യ​ ​പാ​സ് ​വേ​ഡ് ​ന​ൽ​കി​യാ​ൽ​ ​മാ​ത്ര​മെ​ ​വാ​തി​ൽ​ ​തു​റ​ക്കു​ക​യു​ള്ളു.​ ​ഉ​പ​ഭോ​ക്താ​വ് ​കീ​ ​പാ​ഡ് ​വ​ഴി​ ​പാ​സ് ​വേ​ഡ് ​ന​ൽ​കു​മ്പോ​ൾ​ ​അ​ത് ​സ്റ്റോ​ർ​ ​ചെ​യ്ത​ ​പാ​സ് ​വേ​ഡു​മാ​യി​ ​ഒ​ത്തു​നോ​ക്കും.​ ​ശ​രി​യാ​ണെ​ങ്കി​ൽ​ ​സെ​ർ​വോ​ ​മോ​ട്ടോ​ൽ​ ​വാ​തി​ൽ​ ​തു​റ​ക്കും.​ ​തെ​റ്റാ​ണെ​ങ്കി​ൽ​ ​അ​ലാ​റം​ ​മു​ഴ​ങ്ങും.

എ.​ഐ​ ​തൊ​പ്പി​യി​ട്ടാൽ 'കാ​ഴ്ച​ ​പ​രി​മി​തി​'​യി​ല്ല

കോ​ഴി​ക്കോ​ട്:​ ​കാ​ഴ്ച​പ​രി​മി​ത​രെ​ ​സ​ഹാ​യി​ക്കാ​ൻ​ ​എ.​ഐ​ ​തൊ​പ്പി​യു​മാ​യി​ ​ആ​ർ.​കെ​ ​മി​ഷ​ൻ​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ർ.​ ​റാ​സ്ബ​റി​പെെ​ ​ചി​പ്പ് ​ഘ​ടി​പ്പി​ച്ച​ ​തൊ​പ്പി​യു​മാ​യി​ ​മേ​ള​യി​ൽ​ ​താ​ര​ങ്ങ​ളാ​യി​രി​ക്കു​ന്ന​ത് ​റി​ഷി​ൻ​ഖാ​നും​ ​ആ​ദി​ദേ​വു​മാ​ണ്.​ ​
എ.​ഐ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക​ള​ർ​ ​സെ​ൻ​സ​റു​ള്ള​തി​നാ​ൽ​ ​ക​റ​ൻ​സി​ ​തി​രി​ച്ച​റി​യ​ൽ​ ​എ​ളു​പ്പ​മാ​വും.​ ​മാ​ത്ര​മ​ല്ല,​ ​തൊ​പ്പി​യി​ലെ​ ​സ്പീ​ക്ക​റി​ലൂ​ടെ​ ​പ​റ​യു​ക​യും​ ​ചെ​യ്യും.​ ​ക​റ​ൻ​സി​ ​ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ​ ​തൊ​പ്പി​ക്കൊ​പ്പം​ ​'​ത്രീ​ ​വേ​ ​ഒ​ബ്സ്റ്റ​ക്കി​ൾ​ ​സി​സ്റ്റം​'​ ​തൊ​പ്പി​യും​ ​ഇ​വ​രു​ടെ​ ​ക​ണ്ടു​പി​ടു​ത്ത​ത്തി​ലു​ണ്ട്.​ ​അ​ൾ​ട്രാ​സോ​ണി​ക് ​സെ​ൻ​സ​റും​ ​‌​ജി.​പി​എ​സും​ ​വെെ​ബ്രേ​റ്റ​ർ​ ​മോ​ട്ടോ​റും​ ​ഘ​ടി​പ്പി​ച്ച​ ​തൊ​പ്പി​യി​ട്ടാ​ൽ​ ​മു​ന്നി​ലെ​ത്തു​ന്ന​ ​ത​ട​സ​ങ്ങ​ൾ​ ​തി​രി​ച്ച​റി​യും.​ ​ജി.​പി.​എ​സ് ​സം​വി​ധാ​ന​മു​ള്ള​തി​നാ​ൽ​ ​ലൊ​ക്കേ​ഷ​ൻ​ ​വി​വ​രം​ ​മൊ​ബെെ​ലി​ലേ​ക്ക് ​എ​സ്.​എം.​എ​സാ​യി​ ​വ​രും.​ ​എ​ട്ടി​ലും​ ​ഒ​മ്പ​തി​ലും​ ​പ​ഠി​ക്കു​ന്ന​ ​റി​ഷി​ൻ​ഖാ​നും​ ​ആ​ദി​ദേ​വും​ ​സ്കൂ​ളി​ലെ​ ​റോ​ബോ​ട്ടി​ക് ​ക്ലാ​സി​ലെ​ ​വി​വ​ര​ങ്ങ​ളും​ ​എ.​ഐ​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യും​ ​ഒ​രു​ ​മാ​സ​മെ​ടു​ത്താ​ണ് ​തൊ​പ്പി​ ​ത​യ്യാ​റാ​ക്കി​യ​ത്.

അയ്യയ്യോ... ചെളിമയം

കോ​ഴി​ക്കോ​ട്:​ ​തു​ലാ​വ​ർ​ഷ​ത്തി​നൊ​പ്പം​ ​സം​ഘാ​ട​ക​രു​ടെ​ ​അ​ലം​ഭാ​വം​ ​കൂ​ടി​യാ​യ​തോ​ടെ​ ​ജി​ല്ലാ​ ​സ്‌​കൂ​ൾ​ ​ശാ​സ്ത്രാ​ത്സ​വ​ത്തി​ന്റെ​ ​ആ​ദ്യ​ ​ദി​നം​ ​ചെ​ളി​യി​ൽ​ ​പു​ത​ഞ്ഞു.​ ​സ്റ്രി​ൽ​ ​മോ​ഡ​ലിം​ഗ്,​ ​വ​ർ​ക്കിം​ഗ് ​മോ​‌​ഡ​ലിം​ഗ് ​എ​ന്നി​വ​ ​ന​ട​ന്ന​ ​പ്ര​ധാ​ന​ ​വേ​ദി​യാ​യ​ ​മീ​ഞ്ച​ന്ത​ ​ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലും​ ​വ​ർ​ക്ക് ​എ​ക്സ്പീ​രി​യ​ൻ​സ് ​മേ​ള​ ​ന​ട​ന്ന​ ​മീ​ഞ്ച​ന്ത​ ​രാ​മ​കൃ​ഷ്ണ​മി​ഷ​ൻ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ലും​ ​ചെ​ളി​ ​നി​റ​ഞ്ഞ​തോ​ടെ​ ​കാ​ലെ​ടു​ത്തു​വെ​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യാ​യി​രു​ന്നു.​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ര​ക്ഷി​താ​ക്ക​ളും​ ​ചെ​ളി​ക്കെ​ട്ട് ​ചാ​ടി​ക്ക​ട​ന്നാ​ണ് ​മ​ത്സ​ര​ ​വേ​ദി​ക​ളി​ക​ളി​ലെ​ത്തി​യ​ത്.​ ​മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ​ ​കൂ​ടെ​ ​വ​ന്ന​ ​ര​ക്ഷി​താ​ക്ക​ൾ​ക്ക് ​ക​യ​റി​യി​രി​ക്കാ​ൻ​ ​ഒ​രു​ ​പ​ന്ത​ൽ​ ​പോ​ലും​ ​സം​ഘാ​ട​ക​ർ​ ​ഒ​രു​ക്കി​യി​രു​ന്നി​ല്ല.​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മ​ണ്ണും​ ​ച​ളി​യും​ ​നി​റ​ഞ്ഞ​ ​വ​രാ​ന്ത​യി​ൽ​ ​ഇ​രി​ക്കാ​ൻ​ ​പേ​പ്പ​ർ​ ​പോ​ലും​ ​സം​ഘാ​ട​ക​ർ​ ​ന​ൽ​കി​യി​രു​ന്നി​ല്ല.​ ​ര​ക്ഷി​താ​ക്ക​ൾ​ ​പ​രാ​തി​ ​പ​റ​ഞ്ഞി​ട്ടും​ ​വേ​ദി​ ​മാ​റ്റാ​ൻ​ ​അ​ധി​കൃ​ത​ർ​ ​ത​യ്യാ​റാ​യി​ല്ല.​ ​പി​ന്നീ​ട് ​ര​ക്ഷി​താ​ക്ക​ൾ​ ​കു​ട്ടി​ക​ൾ​ക്ക് ​ന്യൂ​സ് ​പേ​പ്പ​ർ​ ​സം​ഘ​ടി​പ്പി​ച്ചു​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.