നാദാപുരം: ഇയ്യങ്കോട് വി. രാജലക്ഷ്മിയുടെ " നനവൂറും നിനവുകൾ " പുസ്തകം ചരിത്ര പണ്ഡിതനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ.കെ.എൻ. കുറുപ്പ് പ്രകാശനം ചെയ്തു. രാജഗോപാലൻ കാരപ്പറ്റ പുസ്തകം സ്വീകരിച്ചു. രാധാകൃഷ്ണൻ
ആയിലോട്ട് അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ, കെ.ഹേമചന്ദ്രൻ, എ.കെ. പീതാംബരൻ, കെ. ചന്തു, ജാഫർ വാണിമേൽ, കരിമ്പിൽ ദിവാകരൻ, എ.ആമിന, വസന്ത കരിമ്പിൽ, ടി.വി. മാതു, ടി.കണാരൻ, നിഷ മനോജ്, പി.കെ സുജാത, സുരേന്ദ്രൻ തൂണേരി, എൻ.പി.കണ്ണൻ, എം.എം.കുഞ്ഞബ്ദുള്ള, വൃന്ദ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. രാജഗോപാലൻ കാരപ്പറ്റ, മികച്ച കുടുംബശ്രീ സംരംഭക അജിത മുകുന്ദൻ എന്നിവരെ ആദരിച്ചു.