job

കോട്ടയം: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് അഞ്ചിന് കോട്ടയം ബസേലിയസ് കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. രാവിലെ 9.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെയും ഇതരപ്രദേശങ്ങളിലെയും യുവജനങ്ങൾക്കു തൊഴിലവസരം ഒരുക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള മേളയിൽ മുപ്പതിലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും. കൂടിക്കാഴ്ച, തൊഴിൽ അന്വേഷകർക്കുള്ള കൗൺസലിംഗ്, പരിശീലന സെഷനുകൾ, നേരിട്ടുള്ള ഇന്റർവ്യൂ എന്നിയുണ്ട്.